LiveTV

Live

National

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി

1990ല്‍ എല്‍.കെ അദ്വാനിയുടെ രഥയാത്രയോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ബി.ജെ.പി തുടക്കം കുറിച്ചു. അത്യന്തം വര്‍ഗീയവിദ്വേഷം പടര്‍ത്തിയ ആ രഥയാത്ര കടന്നു പോയ വഴികളിലെല്ലാം മനുഷ്യരക്തം ചിന്തി.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി

സംഘ്പരിവാറിന്റെ അധികാരാരോഹണത്തിനുള്ള രാഷ്ട്രീയ ഇന്ധനമായിരുന്നു ബാബറി മസ്ജിദ് തര്‍ക്കം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം എന്ന അജണ്ടയിലൂന്നിയാണ് ബി.ജെ.പി കേന്ദ്രത്തില്‍ രാഷ്ട്രീയ സാനിധ്യം ഉറപ്പിച്ചത്.

ഹിന്ദുത്വ വര്‍ഗീയതയുടെ ഈ വിദ്വേഷ പ്രചാരണങ്ങളുടെ തുടര്‍ച്ചയായിരുന്നു 1992ലെ ബാബരി മസ്ജിദ് പൊളിച്ചത്.

ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച സംഭവമായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. 1980കളുടെ തുടക്കത്തില്‍ ബി.ജെ.പി ഏറ്റെടുത്തതോടെയാണ് രാമജന്‍മഭൂമി വിവാദം ദേശീയരാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായത്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി

ബി.ജെ.പി രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. 1980കളുടെ രണ്ടാം പാദത്തില്‍ രാമജന്‍മ ഭൂമി പ്രശ്നം ബി.ജെ.പി രാഷ്ട്രീയ അജണ്ടയില്‍ ഉള്‍പ്പെടുത്തി. 1989ലെ തെര‍ഞ്ഞെടുപ്പില്‍ 89 സീറ്റിലേക്ക് ഉയര്‍ന്നു. ഇതോടെ രാമക്ഷേത്ര വിഷയം ബി.ജെ.പി സജീവമാക്കി.

രാമജന്‍മ ഭൂമി പ്രസ്ഥാനവും ബാബരി മസ്ജിദ് തകര്‍ച്ചയും ബി.ജെ.പിക്ക് വലിയ രാഷ്ട്രീയനേട്ടമുണ്ടാക്കി. ഈ അടിത്തറയില്‍ നിന്നാണ് 2014ലും തുടര്‍ന്ന് 2019ലും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തിയത്.

1990ല്‍ എല്‍.കെ അദ്വാനിയുടെ രഥയാത്രയോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ബി.ജെ.പി തുടക്കം കുറിച്ചു. അത്യന്തം വര്‍ഗീയവിദ്വേഷം പടര്‍ത്തിയ ആ രഥയാത്ര കടന്നു പോയ വഴികളിലെല്ലാം മനുഷ്യരക്തം ചിന്തി. ഈ സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മനസിന് വലിയ ഉലച്ചിലുണ്ടാക്കി.

ഹിന്ദുത്വ വര്‍ഗീയതയുടെ ഈ വിദ്വേഷ പ്രചാരണങ്ങളുടെ തുടര്‍ച്ചയായിരുന്നു 1992ലെ ബാബരി മസ്ജിദ് പൊളിച്ചത്. നരസിംഹറാവു സര്‍ക്കാരിന്റെ നിഷ്ക്രിയത്വം പള്ളി തകര്‍ച്ചക്കും തുടര്‍ന്ന് വര്‍ഗീയ കലാപങ്ങളിലേക്കും നയിച്ചു.

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന കോടതി വിധി ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമായി.

ന്യൂനപക്ഷങ്ങല്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. ബി.ജെ.പിയാകട്ടെ ഹിന്ദുത്വരാഷ്ട്രീയം കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടു പോയി. 1996ല്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ജനാധിപത്യം ഹിന്ദുത്വരാഷ്ട്രീയത്തിന് കീഴടങ്ങി.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി

ആദ്യം 13 ദിവസവും പിന്നീട് 13 മാസവും ബി.ജെ.പി നയിച്ച എന്‍.ഡി.എ സഖ്യം രാജ്യത്ത് അധികാരത്തിലെത്തി. 1999ല്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ നിന്ന് കേവലം നാല് വര്‍ഷം കൊണ്ട് ബി.ജെ.പി രാജ്യാധികാരത്തിലെത്തി.

രാമജന്‍മ ഭൂമി പ്രസ്ഥാനവും ബാബരി മസ്ജിദ് തകര്‍ച്ചയും ബി.ജെ.പിക്ക് വലിയ രാഷ്ട്രീയനേട്ടമുണ്ടാക്കി. ഈ അടിത്തറയില്‍ നിന്നാണ് 2014ലും തുടര്‍ന്ന് 2019ലും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തിയത്.

ബാബരി ഭൂമി തര്‍ക്ക കേസിലെ വിചിത്രമായ സുപ്രിംകോടതി വിധി ഹിന്ദുത്വ രാഷ്ട്രീയത്തിന് കുടൂതല്‍ കരുത്തേകി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഭരണനീതിന്യായ സംവിധാനങ്ങല്‍ സ്വീകരിച്ച കുറ്റകരമായ അനാസ്ഥയുമാണ് കൂടുതല്‍ തീവ്ര ഹിന്ദുത്വ അജണ്ടകളുമായി മുന്നോട്ടു പോകാന്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ആത്മവിശ്വാസം നല്‍കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി

രാമക്ഷേത്രം തന്നെയായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ ആയുധം. കോണ്‍ഗ്രസിന്റെ അപചയത്തിനൊപ്പം ഭിന്നിപ്പിന്റെ വിത്ത് വളര്‍ത്തി ബി.ജെ.പി വളര്‍ന്നു. 2014 ല്‍ വന്പിച്ച ഒറ്റകക്ഷിയായി അധികാരത്തിലേക്കി. ഭൂരിപക്ഷമുയര്‍ത്തി 2019ലും അധികാരം കയ്യാളി.

ബാബരി ഭൂമി തര്‍ക്ക കേസിലെ വിധിയും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തുണയായി. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന കോടതി വിധി ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമായി.

രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന വേളയിലാണ് ബാബരി പള്ളി തകര്‍ക്കലിലും കേസിലും വിധി വരുന്നത്. ബി.ജെ.പിക്ക് ഇന്ത്യന്‌‍ മണ്ണില്‍ വേരോട്ടമുണ്ടാക്കാന്‍ പരിശ്രമിച്ച നേതാക്കളാണ് ഇതില്‍ കുറ്റക്കാര്‍. മോദി - അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രഭാവത്തില്‍ അദ്വാനി ഉള്‍പ്പെടെ ബി.ജെ.പിയെ വളര്‍ത്തിയവരുടെ പ്രഭാവം മങ്ങിയെങ്കിലും ഈ വിധി ബിജെപിക്ക് നിര്‍ണായകമാണ്.