LiveTV

Live

National

ഉത്തര്‍പ്രദേശില്‍ ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

യുവതിയുടെ നാവ് മുറിച്ചുകളയുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു

ഉത്തര്‍പ്രദേശില്‍ ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി  മരിച്ചു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗ‌ത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചു. അവരുടെ ഗ്രാമത്തിലെ നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു.

യുവതിയുടെ നാവ് മുറിച്ചുകളയുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ഡല്‍ഹിലെ സഫ്ദര്‍ജങ്‌ ആശുപത്രിയില്‍ ഐ.സി.യുവിലായിരുന്നു. ഇരയായ യുവതി ദലിത് വിഭാഗത്തിലും അക്രമികള്‍ ഉന്നത ജാതിക്കാരുമാണ്.

ഉത്തര്‍പ്രദേശ് പൊലീസ് ആദ്യം ഇരയുടെ കുടുംബത്തെ സഹായിച്ചില്ലെന്നും പിന്നീട് ജനരോഷത്തിന് ഒടുവിലാണ് പ്രതികരിച്ചതെന്നും കുടുംബം പറയുന്നു.

ഹത്‌റസ് എന്ന ഗ്രാമത്തില്‍ സെപ്തംബര്‍ 14നാണ് ഇവര്‍ ക്രൂര പീഡനത്തിന് ഇരയായത്. കുടുംബത്തോടൊപ്പം പുല്ല് മുറിക്കുന്നതിനിടെ അവരുടെ ഷാള്‍ കഴുത്തില്‍ ചുറ്റി വയലിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പറയുന്നു.

മകളെ കാണാതെ അമ്മ തിരഞ്ഞപ്പോഴാണ് അബോധാവസ്ഥയില്‍ പീഡനത്തിന് ഇരയായ മകളെ കാണുന്നത്. തുടക്കത്തില്‍ പൊലീസ് സഹായിച്ചില്ലെന്നും കുടുംബം പറയുന്നു.

'തുടക്കത്തില്‍ പൊലീസ് സഹായിച്ചില്ല, പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങളൊന്നും ചെയ്തില്ല. നാല്, അഞ്ച് ദിവസം കഴിഞ്ഞാണ് അവര്‍ പ്രതികരിച്ചത് തന്നെ' യുവതിയുടെ സഹോദരന്‍ പറയുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍ നിഷേധിച്ചു. തങ്ങള്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു.