LiveTV

Live

National

ചെന്നെൈ അടക്കം രാജ്യത്ത് എന്‍.ഐ.എക്ക് മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി

ഭീകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു

ചെന്നെൈ അടക്കം രാജ്യത്ത് എന്‍.ഐ.എക്ക് മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഭീകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചെന്നൈയില്‍ ഓഫീസ് വരുന്നതോടെ, ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫീസുകളാകും. ഡല്‍ഹിയിലെ പ്രധാന ഓഫീസിന് പുറമേ, നിലവില്‍ എന്‍.ഐ.എക്ക് ഒന്‍പത് ബ്രാഞ്ചുകളാണുള്ളത്. ഗുവാഹത്തി, മുംബൈ, ജമ്മു, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ,റായ്പൂര്‍, ഛണ്ഡീസ്ഗഡ് എന്നിവിടങ്ങളിലാണ് നിലവില്‍ ബ്രാഞ്ചുകളുള്ളത്.

ബെംഗളൂരു തീവ്രവാദത്തിന്റെ ഹബ്ബ് ആയി മാറുകയാണെന്നും ഇതിനെ നേരിടാന്‍ ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഓഫീസ് വേണമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എം.പിയും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.