LiveTV

Live

National

'കേന്ദ്രസര്‍ക്കാരിന്‍റെ കയ്യില്‍ വിവരങ്ങളൊന്നുമില്ല'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മമത

ഗവണ്‍മെന്‍റ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിധേയരും ഉത്തരം പറയേണ്ടവരുമാണെന്നും മമത

'കേന്ദ്രസര്‍ക്കാരിന്‍റെ കയ്യില്‍ വിവരങ്ങളൊന്നുമില്ല'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മമത

അന്താരാഷ്ട്ര വിവരാവകാശ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്‍റെ കയ്യില്‍ വിവരങ്ങള്‍ ഒന്നുമില്ലെന്നാണ് മമതയുടെ വിമര്‍ശനം. തന്‍റെ ട്വിറ്ററിലൂടെയാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

'ഇന്ന് അന്താരാഷ്ട്ര വിവരാവകാശ ദിനമാണ്. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഈ കഴിഞ്ഞ പാര്‍ലമെന്‍റ് സെഷനുകളില്‍ ചെയ്തത് അമ്പരപ്പിക്കുന്നതാണ്' മമത പറഞ്ഞു.

'എല്ലാ ഉത്തരങ്ങളും(ഗവണ്‍മെന്‍റിന്‍റെ) വിവരങ്ങളില്ല (No Data Available) എന്നായിരുന്നു. എന്നാല്‍ എല്ലാ പൗരന്മാര്‍ക്കും വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഗവണ്‍മെന്‍റ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിധേയരും ഉത്തരം പറയേണ്ടവരുമാണെന്നും അവര്‍ എഴുതി.