LiveTV

Live

National

"രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​ന്": ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്

"രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​ന്": ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു

കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ എ​ൻ​.സി.​ബി ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഡി​ഡി ന്യൂ​സി​ല്‍ ന​ൽ​കി​യ പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്.