LiveTV

Live

National

ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബി.ജെ.പി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഉമാ ഭാരതി തന്നെയാണ് വൈറസ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബി.ജെ.പി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഉമാ ഭാരതി തന്നെയാണ് വൈറസ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനി അനുഭവപ്പെടുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും രോഗബാധയുണ്ടായതായും ഉമാ ഭാരതി പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തിൽ പോകാനും ഉമാ ഭാരതി ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 88,600 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് മരണം 94, 000 കടന്നു. 1124 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 94503 ആയി.