LiveTV

Live

National

അടുത്തത് കരണ്‍ ജോഹര്‍? മയക്കുമരുന്ന് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്

ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍ എന്നിവരെ ആറ് മണിക്കൂറും സാറ അലി ഖാനെ നാല് മണിക്കൂറുമാണ് എൻ.സി.ബി ചോദ്യം ചെയ്തത്. ആരുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താൻ എൻ.സി.ബിക്കായിട്ടില്ല.

അടുത്തത് കരണ്‍ ജോഹര്‍? മയക്കുമരുന്ന് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീളുന്നു. ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് സൂചന. കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് നടി രാകുൽ പ്രീത് ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

സുശാന്ത് സിങ് ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോടിക് കണ്‍ട്രോള്‍ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് കടന്നത്. എൻ.സി.ബി ഇതിനകം ചോദ്യം ചെയ്ത സൂപ്പർ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് എന്നിവ൪ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ നി൪മാതാവും സംവിധായകനുമായ കരൺ ജോഹറിലേക്ക് കൂടി അന്വേഷണം നീങ്ങുമെന്നാണ് വിവരം.

നേരത്തെ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ ഉന്നതരിലേക്ക് നീണ്ടത്. ദീപിക, മാനേജർ കരിഷ്മ പ്രകാശ്, ശ്രദ്ധ കപൂ൪ എന്നിവരെ ആറ് മണിക്കൂറും സാറ അലി ഖാനെ നാല് മണിക്കൂറുമാണ് എൻസിബി ഇന്നലെ ചോദ്യം ചെയ്തത്. ആരുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താൻ എൻ.സി.ബിക്കായിട്ടില്ല. മയക്കുമരുന്ന് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ബി.ജെ.പിയുമായും മോദിയുമായും അടുത്ത ബന്ധമുള്ളവരാണെന്നും കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗദരി ആരോപിച്ചു.