LiveTV

Live

National

ലൂ​ഡോ​യി​ൽ ക​ള്ള​ക്ക​ളി: പി​താ​വി​നെതിരെ പ​രാ​തി​യു​മാ​യി യു​വ​തി

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് യു​വ​തി കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്

ലൂ​ഡോ​യി​ൽ ക​ള്ള​ക്ക​ളി: പി​താ​വി​നെതിരെ പ​രാ​തി​യു​മാ​യി യു​വ​തി

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മാ​യ ലൂ​ഡോ ക​ളി​ക്കു​ന്ന​തി​നി​ടെ പി​താ​വ് ക​ള്ള​ക്ക​ളി ന​ട​ത്തി ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് യു​വ​തി കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അച്ഛനും സഹോദരങ്ങളുമൊന്നിച്ച് ലൂഡോ കളിക്കുന്നതിനിടെ തന്‍റെ ഒരു ടോക്കൺ അച്ഛൻ വെട്ടി. അതും തട്ടിപ്പിലൂടെ. തന്‍റെ സന്തോഷം കാണുന്നതിനായി ഗെയിം അദ്ദേഹം തോറ്റു തരുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയുണ്ടായില്ല. അച്ഛനെ ഏറെ വിശ്വസിച്ചിരുന്നു അദ്ദേഹം ഗെയിമിൽ തട്ടിപ്പ് നടത്തുമെന്ന് കരുതിയിരുന്നില്ല' എന്നായിരുന്നു യുവതിയുടെ പരാതി. സം​ഭ​വ​ത്തി​ന് ശേ​ഷം താ​നും പി​താ​വും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​വ​ർ പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ച​താ​യി കോ​ട​തി കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു.