LiveTV

Live

National

"ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് വക്കീല്‍ ഫീസ് നല്‍കിയ ആള്‍ക്ക് റഫാല്‍ കരാര്‍": പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്

"ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് വക്കീല്‍ ഫീസ് നല്‍കിയ ആള്‍ക്ക് റഫാല്‍ കരാര്‍": പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.

"ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത് "- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചത്. 700 ദശലക്ഷം ഡോളറില്‍ അധികമാണ് അനില്‍ ഇവര്‍ക്ക് നല്‍കേണ്ടത്. അനില്‍ അംബാനിയുടെ വ്യക്തിഗത ജാമ്യത്തിലായിരുന്നു ബാങ്കുകള്‍ പണം നല്‍കിയത്. പണം തിരികെ ലഭിക്കാത്തിനു പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

"നയാപ്പൈസയില്ല, ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, അമ്മയില്‍നിന്ന് 500 കോടി കടം വാങ്ങേണ്ട സ്ഥിതി"- അനില്‍ അംബാനി
Also Read

"നയാപ്പൈസയില്ല, ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, അമ്മയില്‍നിന്ന് 500 കോടി കടം വാങ്ങേണ്ട സ്ഥിതി"- അനില്‍ അംബാനി

ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നെന്നും അനില്‍ പറഞ്ഞു.

വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി 'ദുരവസ്ഥ' വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കെടതി അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളി.