LiveTV

Live

National

ഫഡ്നാവിസും സഞ്ജയ് റാവുത്തും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച

ഇവരുടെ രഹസ്യ കൂടിക്കാഴ്ച മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയർത്തിയിട്ടുണ്ട്

ഫഡ്നാവിസും സഞ്ജയ് റാവുത്തും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച

ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ രഹസ്യ കൂടിക്കാഴ്ച മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയർത്തിയിട്ടുണ്ട്.

അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പി പിന്നീട് വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നക്കു വേണ്ടി ഫഡ്നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നൽകിയെന്നും ഉപാധ്യായ പറഞ്ഞു.