LiveTV

Live

National

പൗരത്വമില്ലാത്ത അവസ്ഥ എന്താകുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 85 വയസ്സുള്ള സൂര്യ ഖാത്തൂന് പറയാനുള്ളത്...

'എന്‍.ആര്‍.സിയെക്കിറിച്ചോര്‍ത്ത് എനിക്കിപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല'

പൗരത്വമില്ലാത്ത അവസ്ഥ എന്താകുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 85 വയസ്സുള്ള സൂര്യ ഖാത്തൂന് പറയാനുള്ളത്...

പൗരത്വമില്ലാത്ത അവസ്ഥ എന്താകുമെന്ന് എപ്പോഴെങ്കിലും ഒന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?

'ഞാനൊരു ഹൃദ്രോ‌ഗിയാണ്, പൊലീസുകാരെ കാണുമ്പോള്‍ തന്നെ എനിക്ക് പേടിയാവും. എന്റെ പൗരത്വം തെളിയിക്കാന്‍ ഞാന്‍ അന്താരാഷ്ട്ര ട്രൈബൂണലില്‍ പോയാല്‍ ഞാന്‍ അവിടെ തന്നെ മരിക്കും. എന്‍.ആര്‍.സിയെക്കിറിച്ചോര്‍ത്ത് എനിക്കിപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല'' അസാമിലെ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 85 വയസ്സുള്ള സൂര്യ ഖാത്തൂന്റെ വാക്കുകളാണിത്.

സൂര്യ ഖാത്തൂന്‍ ഒഴികെ കുടുംബത്തിലെ എല്ലാവരും പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസാമിലാണ് ജനിച്ചതെന്നും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും അവര്‍ പറയുന്നു.

2019 ആഗസ്ത് 31നാണ് അസം എന്‍.ആര്‍.സി പുറത്തുവിടുന്നത്. അസമില്‍ ജീവിക്കുന്ന 19 ലക്ഷം ജനങ്ങളുടെ പേരും ആ ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ആ 19 ലക്ഷത്തിലെ ഒരാളാണ് സൂര്യ ഖാത്തൂന്‍.

'ഞാനൊരു ഹൃദ്രോ‌ഗിയാണ്, പൊലീസുകാരെ കാണുമ്പോള്‍ തന്നെ എനിക്ക് പേടിയാവും. എന്റെ പൗരത്വം തെളിയിക്കാന്‍ ഞാന്‍ അന്താരാഷ്ട്ര ട്രൈബൂണലില്‍ പോയാല്‍ ഞാന്‍ അവിടെ തന്നെ മരിക്കും. എന്‍.ആര്‍.സിയെക്കിറിച്ച് ഓര്‍ത്ത് എനിക്കിപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല'
സൂര്യ ഖാത്തൂന്‍ (എന്‍.ആര്‍.സിയില്‍ നിന്നും പുറത്തായവരിലൊരാള്‍)

എന്‍.ആര്‍.സിയില്‍ നിന്നും പുറത്താകുന്നതോടെ വിദേശിയാവുന്നില്ല, എന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഈ 19 ലക്ഷം ജനങ്ങള്‍ അന്താരാഷ്ട്ര ട്രൈബൂണലില്‍ പോകേണ്ടതുണ്ട്. എന്നിട്ട് പൗരത്വം തെളിയിക്കണം.