LiveTV

Live

National

പബ്‌ജി കളിക്കാൻ അനുവദിച്ചില്ല; 14 വയസുകാരൻ ആത്മഹത്യ ചെയ്തു

പബ്‌ജി കളിക്കാൻ ഫോണും റമ്മി കളിക്കാൻ കാശും നൽകാത്തതിനാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

പബ്‌ജി കളിക്കാൻ അനുവദിച്ചില്ല; 
14 വയസുകാരൻ  ആത്മഹത്യ ചെയ്തു

പബ്‌ജി കളിക്കാൻ അനുവദിക്കാത്തതിന് തമിഴ്നാട്ടിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കന്യാകുമാരി ജില്ലയിലെ മണവാളകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജകുമാർ-സുനിത ദമ്പതികളുടെ മകൻ സജൻ ആണ് ആത്മഹത്യ ചെയ്തത്. പബ്‌ജി കളിക്കാൻ ഫോണും റമ്മി കളിക്കാൻ കാശും നൽകാത്തതിനാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.