LiveTV

Live

National

കശ്മീരിനെ ചൈന ഭരിക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതുന്നു: ഫാറൂഖ് അബ്ദുല്ല

നാലു പതിറ്റാണ്ടിലേറെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടെടുത്ത നേതാവാണ് ഫാറൂഖ് അബ്ദുല്ല

കശ്മീരിനെ ചൈന ഭരിക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതുന്നു: ഫാറൂഖ് അബ്ദുല്ല

കശ്മീരിലെ ജനങ്ങൾക്ക് സ്വയം ഇന്ത്യക്കാരാണെന്ന തോന്നൽ നഷ്ടമായെന്നും ഇന്ത്യയേക്കാൾ ചൈന തങ്ങളെ ഭരിക്കാനാണ് അവരുടെ ആഗ്രഹമെന്നും നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. 'ദി വയറി'നു വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് പരാമർശം. ഇന്ത്യക്കാരാവണമെന്ന് കശ്മീരികൾ ആഗ്രഹിക്കുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞുവെന്നും ചൈന ഭരിക്കണമെന്ന പരാമർശം അദ്ദേഹം ആവർത്തിച്ചുവെന്നും കരൺ ഥാപ്പർ 'ദി വയർ' വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

കശ്മീരിലെ സുപ്രധാന 'ഇന്ത്യൻ പക്ഷ' പാർട്ടിയായ നാഷണൽ കോൺഫറൻസിനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി നയിക്കുന്നയാളാണ് 82-കാരനായ ഫാറൂഖ് അബ്ദുല്ല. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടെടുത്തിരുന്ന അദ്ദേഹത്തിനെതിരെ കശ്മീരിലെ വിഘടനവാദികൾ പലതവണ രംഗത്തെത്തിയിരുന്നു. 2019 ആഗസ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തു കളയുകവഴി, ഇന്ത്യ അനുകൂല നേതാക്കളെ വരെ ബി.ജെ.പി സർക്കാർ ശത്രുക്കളാക്കി എന്നതിന്റെ തെളിവാണ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം.

ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും
ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും
'കശ്മീരികൾ ഇപ്പോൾ അടിമകളാണ്. രണ്ടാംകിട പൗരന്മാരെപ്പോലെയാണ് അവരോട് പെരുമാറുന്നത്. ഇപ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നില്ല എന്നതുകൊണ്ട് കശ്മീരിലെ മാറ്റങ്ങൾ ജനങ്ങൾ അംഗീകരിച്ചു എന്ന ബി.ജെ.പിയുടെ അവകാശവാദം വിഡ്ഢിത്തമാണ്. 144-ാം വകുപ്പ് പിൻവലിക്കുകയും തെരുവുകളിലെ സൈനികരെ മാറ്റുകയും ചെയ്യുകയാണെങ്കിൽ ദശലക്ഷക്കണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തുവരും.'
ഫാറൂഖ് അബ്ദുല്ല

കശ്മീരിൽ ഭൂമി വാങ്ങാൻ പുറത്തുള്ളവർക്കും അനുവാദം നൽകുക വഴി താഴ്വരയെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കി മാറ്റാനാണ് ശ്രമമെന്നും ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ 370, 35 എ വകുപ്പുകൾ എടുത്തുകളയില്ലെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും മോദി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. കേന്ദ്രസർക്കാർ നീക്കം നാഷണൽ കോൺഫറൻസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾക്കു മുന്നിൽ നാണം കെടുത്തി. ജനങ്ങൾ തന്നെ വഞ്ചകനായി കണ്ടു, കേന്ദ്ര സർക്കാറാവട്ടെ തടവിലാക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങൾക്ക് ഇപ്പോൾ വിശ്വാസമുണ്ടെന്നും അവ ഇന്ത്യയുടെ സേവകരാണെന്ന് ജനം കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; ബിൽ ലോക്‌സഭ പാസാക്കി
Also Read

കശ്മീരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; ബിൽ ലോക്‌സഭ പാസാക്കി