LiveTV

Live

National

കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന് പരാതി

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ രണ്ട് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന് പരാതി

കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന് പരാതി

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ രണ്ട് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന് പരാതി. മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യശോദ, കൌരവന്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടിട്ടില്ലെന്ന് കലക്ടര്‍ കെ വിജയ കാർത്തികേയൻ പറ‍ഞ്ഞു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തൂടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റിവ് ആയതിന് ശേഷം യശോദ, കൌരവിനെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ വൈദ്യുതി തകരാറുണ്ടായി. തുടര്‍ന്ന് ഐസൊലേഷന്‍ വാർഡിലടക്കം വൈദ്യുതി നിലച്ചു. ആ സമയത്താണ് ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു തുടര്‍ന്ന് ഉച്ചയോടെ മരണം സംഭവിച്ചവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പവർ ബാക്കപ്പ് സൗകര്യമുള്ളതിനാൽ ഓക്സിജൻ ലൈനുകൾ തകരാറിലല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ചവര്‍ നേരത്തെ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ഓക്സിജന്‍ ലഭിക്കാതെയല്ല മരണം സംഭവിച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുപ്പൂര്‍ കളക്ടർ പറഞ്ഞു.