LiveTV

Live

National

സംഘര്‍ഷ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ശൈത്യം അടുത്തെത്തിയതിനാല്‍ ഇരു രാജ്യങ്ങളും പിന്മാറാനുള്ള ധാരണയിലേക്ക് എത്തിയേക്കും. ഇതിനിടെ അതിർത്തിയില്‍ ഇന്ത്യ സുരക്ഷ വർധിപ്പിച്ചു

സംഘര്‍ഷ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ചൈനീസ് കയ്യേറ്റത്തില്‍ നേരത്തെ വ്യക്തമാക്കിയ നിലപാട് ആവർത്തിച്ച് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ. ചൈന ആദ്യം പിന്മാറണം, എല്ലാ പട്രോളിങ് പോയിന്‍റുകളിലേക്കും പ്രവേശനം തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യ ഉന്നയിച്ചു. ശൈത്യം അടുത്തെത്തിയതിനാല് ഇരു രാജ്യങ്ങളും പിന്മാറാനുള്ള ധാരണയിലേക്ക് എത്തിയേക്കും. ഇതിനിടെ അതിർത്തിയില്‍ ഇന്ത്യ സുരക്ഷ വർധിപ്പിച്ചു.

കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയിട്ടുള്ള അധിക സേന വിന്യാസം പിന്‍വലിച്ചാല്‍ മാത്രമെ പൂർണ അർത്ഥത്തിലുള്ള സമാധാന നീക്കങ്ങള്‍ സാധ്യമാകു എന്നാണ് ഇന്ത്യയുടെ നിലപാട്.

സംഘർഷ മേഖലയില്‍ നിന്നും ചൈനീസ് സൈന്യം ആദ്യം പിന്‍വാങ്ങണം, എല്ലാ പെട്രോളിങ് പോയിന്‍റുകളിലേക്കും പ്രവേശനം നല്‍കണം, ചർച്ചകളിലെ ധാരണകള്‍ കൃത്യമായി പാലിക്കണം എന്നിവയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍

ഇക്കാര്യം ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയുടെ ആവശ്യങ്ങളില്‍ ചിലതില്‍ ചൈനക്ക് ശക്തമായ എതിർപ്പുണ്ട്. ഒരേ സമയം തുല്യമായ പിന്മാറ്റണം വേണമെന്ന് ചൈന ചർച്ചയില്‍ അറിയിച്ചു. പാങ്കോങ് സോ തടാകത്തിന്‍റെ തെക്കേ തീരത്ത് നിന്ന് പിന്മാറാന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദെപ്സാങിലെ 5 പെട്രോളിങ് പോയിന്‍റുകളിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറല്ല. ചർച്ചയില്‍ ഇന്ത്യയെ നയിക്കുന്നത് ലഫ് ജനറൽ ഹരീന്ദ്ര സിങും മലയാളി ലഫ്റ്റനന്‍റ് ജനറൽ പി.ജി.കെ മേനോനുമാണ്. വിദേശ കാര്യ ജോയിൻ സെകട്ടറി നവീൻ ശ്രീവാസ്തവയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ ചൈനീസ് അതിർത്തിയില്‍ ഇന്ത്യ സുരക്ഷ വർധിപ്പിച്ചു. റഫാല്‍ അടക്കമുള്ളവ വിമാനങ്ങള്‍ ലഡാക്കില്‍ പരീക്ഷണ പറക്കല്‍ നടത്തി.