LiveTV

Live

National

ഡല്‍ഹി കലാപം; ഡല്‍ഹി പൊലീസ് കപില്‍ മിശ്രയെ വെള്ളപൂശുന്നു?

ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് മിശ്രക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം

ഡല്‍ഹി കലാപം; ഡല്‍ഹി പൊലീസ് കപില്‍ മിശ്രയെ വെള്ളപൂശുന്നു?

ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ നിന്നും ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ഡല്‍ഹി പൊലീസ് രക്ഷിച്ചെടുക്കുന്നു. 38 മുസ്‍ലികളും 15 ഹിന്ദുക്കളും കൊല്ലപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിന്റെ കാരണം സി.എ.എ വിരുദ്ധ സമരമാണെന്ന് കുറ്റപത്രം ആരോപിക്കുന്നു.

2,700 പേജുള്ള അവസാന റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തലുകളില്‍ നിന്നും ഒട്ടനവധി പരാതികള്‍ ലഭിച്ച ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ഡല്‍ഹി പൊലീസ് രക്ഷിച്ചെടുക്കുന്നുവെന്ന് ആരോപണമുണ്ട്.

ഈ കണ്ടെത്തലുകളില്‍ കപില്‍ മിശ്രക്ക് വളരെ ചെറിയ പരാമര്‍ശം മാത്രമാണുള്ളത്. മൗജ്പൂരിലെ പ്രസംഗത്തില്‍ പൊലീസ് റോഡ് ഉപരോധം ഇല്ലാതാക്കണമന്നും അല്ലെങ്കില്‍ താന്‍ അത് ചെയ്യുമെന്ന് അദ്ദേഹം പ്രസംഗിച്ചുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.‌

'യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹൈറ്റി'ന്റെ ഗ്രൂപ്പില്‍ ഖാലിദ് സൈഫി ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന വാട്സാപ്പ് സന്ദേശത്തെ പരാമര്‍ശിച്ചാണ് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ കപില്‍ മിശ്രക്കെതിരായ പരാതിയെ മറ്റൊരു രീതിയിലാണ് പൊലീസ് കാണുന്നത്.

ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് പരാതിക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. തെറ്റായ ആഖ്യാനമുണ്ടാക്കാനാണ് ഗൂഢാലോചകര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രക്കെതിരെ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

കപില്‍ മിശ്രക്കൊപ്പം കയ്യില്‍ വാളും ത്രിശൂലവും കുന്തവും ദണ്ഡുകളും കല്ലുകളും കുപ്പികളുമെല്ലാമായി കുറച്ച് സഹായികളെത്തുകയും വര്‍ഗീയവും ജാതീയവുമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പരാതിയുണ്ട്. തുടര്‍ന്ന് കപില്‍ മിശ്ര വര്‍ഗീയ പ്രസംഗം നടത്തിയെന്നും ഫെബ്രുവരി 23ന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍റെ റിപ്പോര്‍ട്ടിലും മിശ്രക്കെതിരായ പരാതികളുടെ വിവരങ്ങളുണ്ട്.