LiveTV

Live

National

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി

മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ. മരിച്ചവരിൽ 8 കുട്ടികൾ ഉൾപ്പെടുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 20 ലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

മുംബൈയിൽ നിന്നും പുനെയിൽ നിന്നും കൂടുതൽ പേരെത്തിയ ശേഷം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും. ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. 40 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.അനധികൃത നിർമ്മാണവും നടന്നിരുന്നു. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലും ഉടമയ്ക്ക് മുനിസിപ്പൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു.