LiveTV

Live

National

മാസ്ക് ധരിക്കാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ നൃത്തം: വീഡിയോ വൈറല്‍

കോവിഡ് ബാധിതനായിരുന്ന മധു ശ്രീവാസ്തവ് കഴിഞ്ഞ ദിവസമാണ് നെഗറ്റീവായത്. ഇത് തന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണെന്നും ക്ഷേത്രത്തിനുള്ളില്‍ മാസ്ക് നിര്‍ബന്ധമല്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

മാസ്ക് ധരിക്കാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ നൃത്തം: വീഡിയോ വൈറല്‍

കോവിഡ് ഭേദമായ ബി.ജെ.പി എം.എൽ.എ മധു ശ്രീവാസ്തവ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. വഡോദരയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിരവധി തവണ വിവാദ പ്രസ്താവനകൾകൊണ്ട് വാർത്തയിൽ ഇടംപിടിച്ച വ്യക്തിയാണ് ഗുജറാത്തിലെ എം.എല്‍.എയായ മധു ശ്രീവാസ്തവ്. കോവിഡ് ബാധിതനായിരുന്ന മധു ശ്രീവാസ്തവ് കഴിഞ്ഞ ദിവസമാണ് നെഗറ്റീവായത്.

മാസ്ക് ധരിക്കാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ നൃത്തം: വീഡിയോ വൈറല്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള എംഎല്‍എയുടെ നൃത്തവും ഇപ്പോള്‍ വിവാദമായിരിക്കുയാണ്. ക്ഷേത്രത്തില്‍ നിന്ന് കേള്‍ക്കുന്ന ഭജന്‍റെ താളത്തിനൊത്താണ് മധു ശ്രീവാസ്തവ് നൃത്തം ചെയ്യുന്നത്. അനുനായികള്‍ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

പുറത്തുവന്ന വീഡിയോ എം.എല്‍.എ നിഷേധിച്ചിട്ടില്ല. വീഡിയോ ശരിയാണെന്നും എല്ലാ ശനിയാഴ്ചയും താനിത് ചെയ്യാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 45 വര്‍ഷമായി താന്‍ ഈ ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനാണ്. ഇത് ഒരു പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ദൃശ്യങ്ങളില്‍ ഒന്നുരണ്ടുപേര്‍ മാത്രമാണ് മാസ്ക് ധരിച്ചിട്ടുള്ളത്. ഇത് തന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണെന്നും ക്ഷേത്രത്തിനുള്ളില്‍ മാസ്ക് നിര്‍ബന്ധമല്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

സര്‍ക്കാര്‍ ഒത്തുചേരലുകള്‍ അനുവദിച്ചിട്ടുണ്ടെന്നും താന്‍ ഒരു മാര്‍ഗനിര്‍ദേശവും ലംഘിച്ചിട്ടില്ലെന്നും ഇതൊരു സ്വകാര്യ ചടങ്ങായിരുന്നുവെന്നും കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും എം.എല്‍ പറയുന്നു.

എം.എല്‍.എയുടെ പി.എ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് എം.എല്‍.എയ്ക്കും കോവിഡ് പോസിറ്റീവായത്.