LiveTV

Live

National

കർഷക വിരുദ്ധ നടപടികള്‍; കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി

പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം അനിശ്ചതമായി തുടരുമെന്നും സസ്‌പെന്റ് ചെയ്ത അംഗങ്ങൾ ഇല്ലാതെ പ്രതിപക്ഷം സഭയിൽ ഇരിക്കില്ലെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.

കർഷക വിരുദ്ധ നടപടികള്‍; കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി

കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി. ബില്ലുകൾ രാജ്യത്തെ കർഷകർക്ക് വിരുദ്ധമാണ്, റൂൾ ബുക്ക് പാലിക്കാതെയാണ് നിയമ നിർമാണവുമായി മുന്നോട്ട് പോകുന്നത്, പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കും, പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം അനിശ്ചതമായി തുടരുമെന്നും സസ്‌പെന്റ് ചെയ്ത അംഗങ്ങൾ ഇല്ലാതെ പ്രതിപക്ഷം സഭയിൽ ഇരിക്കില്ലെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.

കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എളമരം കരീം, കെ.കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിബുന്‍ ബോറ, സയ്യിദ് നസീര്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭ സസ്പെന്‍ഡ് ചെയ്തത്.

സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.