LiveTV

Live

National

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു? പ്രതികരണവുമായി ധനകാര്യമന്ത്രി

ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു? പ്രതികരണവുമായി ധനകാര്യമന്ത്രി

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്.

2000 നോട്ടിന്റെ പ്രചാരം ഓരോ വർഷവും കുറഞ്ഞ് വരികയാണെന്ന് റിസര്‍വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍.2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകൾക്ക് പ്രചാരം കൂടിയതായും ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു.