LiveTV

Live

National

ഡോ. കഫീല്‍ ഖാനും ഭാര്യയും പ്രിയങ്കയെ കാണാനെത്തി

തന്‍റെ ജയില്‍ മോചനത്തിന് മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച പ്രിയങ്കക്ക് നന്ദി അറിയിക്കാനാണ് കഫീല്‍ ഖാനും ഭാര്യയും പ്രിയങ്കയെ കാണാനെത്തിയത്

ഡോ. കഫീല്‍ ഖാനും ഭാര്യയും പ്രിയങ്കയെ കാണാനെത്തി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോക്ടര്‍ കഫീല്‍ ഖാനും ഭാര്യയും. തന്‍റെ ജയില്‍ മോചനത്തിന് മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച പ്രിയങ്കക്ക് നന്ദി അറിയിക്കാനാണ് കഫീല്‍ ഖാനും ഭാര്യയും പ്രിയങ്കയെ കാണാനെത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇനിയും വേട്ടയാടിയേക്കാമെന്ന ഭയത്തില്‍ ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു. പ്രിയങ്ക തന്നെയാണ് ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായൊരു താമസ സ്ഥലം ഒരുക്കിയതും.

ദേശസുരക്ഷ നിയമമനുസരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ജില്ലാമജിസ്ട്രേറ്റിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഫീല്‍ ഖാന്‍റെ മോചപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 2017ല്‍ ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍, യു.പി സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.