LiveTV

Live

National

മുംബൈയില്‍ ഫ്ലാറ്റ് തകര്‍ന്ന് എട്ട് മരണം

1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റിന്റെ പകുതിഭാഗമാണ് പുലര്‍ച്ചെ തകര്‍ന്നത്

മുംബൈയില്‍ ഫ്ലാറ്റ് തകര്‍ന്ന് എട്ട് മരണം

മഹാരാഷ്ട്രയിലെ മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ഫ്ലാറ്റ് തകര്‍ന്ന് എട്ട് മരണം. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം 25 പേരെ ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും രക്ഷപെടുത്തി.

21ഫ്ലാറ്റുകള്‍ അടങ്ങിയ 1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റിന്റെ പകുതിഭാഗമാണ് പുലര്‍ച്ചെ തകര്‍ന്നത്.