LiveTV

Live

National

'പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്, ഏകപക്ഷീയമായി എത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുന്നു'; പ്രതിഷേധ വീഡിയോ പങ്കുവെച്ച് കെ.കെ രാഗേഷ് എം.പി

നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്.

 'പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്, ഏകപക്ഷീയമായി എത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുന്നു'; പ്രതിഷേധ വീഡിയോ പങ്കുവെച്ച്  കെ.കെ രാഗേഷ് എം.പി

പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്. ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. സഭ പിരിഞ്ഞിട്ടും പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തില്‍ പ്രതിഷേധിക്കുന്ന വീഡിയോയും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കെകെ രാഗേഷ് എംപി പങ്കുവെച്ചിടുണ്ട്.

പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ് എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യ മര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്‍റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോദി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എം.പി ആവശ്യപ്പെട്ടു.

കെ.കെ രാഗേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമ്മുടെ പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞങ്ങൾ പാർലമെന്റിൽ കുത്തിയിരിപ്പ് സമരം തുടരുന്നു.

ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാർലമെന്റ്.

മോഡി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടുമുഴുവൻ പ്രതിഷേധത്തിലാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്കും രാജ്യത്തിന്റെ കാർഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകൾ കൂടി ഒടുവിലായി പാർലമെന്റിൽ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യമര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോഡി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

നമ്മുടെ പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞങ്ങൾ പാർലമെന്റിൽ കുത്തിയിരിപ്പ് സമരം തുടരുന്നു. ചർച്ച...

Posted by K K Ragesh on Sunday, September 20, 2020