LiveTV

Live

National

കോവിഡ് പരിശോധനക്ക് ക്രിസ്പ് ആർ; കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യതയുള്ള ഫലമെന്ന് അവകാശവാദം

പുതിയ രീതിക്ക് ഡ്രഗ്സ് കൺട്രോളർ ജനറല്‍ അനുമതി നല്‍കി.

കോവിഡ് പരിശോധനക്ക് ക്രിസ്പ് ആർ; കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യതയുള്ള ഫലമെന്ന് അവകാശവാദം

കോവിഡ് പരിശോധനക്ക് ക്രിസ്പ് ആർ എന്ന പുതിയ സാങ്കേതികവിദ്യ കൂടി. പുതിയ രീതിക്ക് ഡ്രഗ്സ് കൺട്രോളർ ജനറല്‍ അനുമതി നല്‍കി.

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായി തുടരവേയാണ് പുതിയ പരിശോധന രീതിയായ ക്രിസ്പ് ആറിന് ഡ്രഗ്സ് കൺട്രോളർ ജനറല്‍ അനുമതി നല്‍കിയിരിക്കുന്നത്. ഐസിഎംആര്‍, സിഎസ്ഐആര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്ഡ് ഇന്റെഗ്രേറ്റീവ് ബയോളജി, ടാറ്റ ഗ്രൂപ്പ് എന്നിവ ചേർന്നാണ് ക്രിസ്പ് ആർ വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനകം കൂടുതല്‍ കൃത്യതയോടെയുള്ള ഫലം ലഭ്യമാകും. രോഗനിർണയത്തിനുള്ള ഒരു ജീനോം എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ക്രിസ്പ് ആർ.

അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷവും മരണം 86000വും കടന്നു. രോഗബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിൽ 21,907 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയില്‍ 8364ഉം ആന്ധ്രയില്‍ 8218ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഡൽഹിയിൽ 4071 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 79.28 ശതമാനമാണ്. ഓക്സ്ഫോഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും.