LiveTV

Live

National

ചൈനക്ക് വേണ്ടി ചാരവൃത്തി; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷനുമായി ബന്ധം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സ്ഥാപിത ഡയറക്ടറായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി രാജീവ് ശര്‍മ സഹകരിച്ചിരുന്നു

ചൈനക്ക് വേണ്ടി ചാരവൃത്തി; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന് 
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷനുമായി ബന്ധം

ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സ്ഥാപിത ഡയറക്ടറായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി രാജീവ് ശര്‍മ സഹകരിച്ചിരുന്നു . ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രാജീവ് ശര്‍മ്മ ചെയ്ത ജോലികളുടെ വെബ് പേജ് ലിങ്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ചൈനീസ് ഷെല്‍ കമ്പനിയുടെ പേരില്‍ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി, കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ്ങ് എന്നിവരെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്‌പെഷ്യൽ സെൽ) സഞ്ജീവ് യാദവ് പറഞ്ഞു.

ക്വിങ് ഷി, ഷേര്‍സിങ്ങ്
ക്വിങ് ഷി, ഷേര്‍സിങ്ങ്

അറസ്റ്റും വിവരങ്ങളും

അറസ്​റ്റിലായ ചൈനീസ്​-നേപ്പാളി പൗരൻമാരിൽ നിന്ന്​ നിരവധി മെബൈൽ ഫോണുകളും ലാപ്​ടോപ്പും രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ്​ കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച്​ വെള്ളിയാഴ്​ചയാണ്​ രാജീവ്​ ശർമയെ അറസ്​റ്റ്​ ചെയ്​തത്​.

ഇന്ത്യയുടെ സൈനിക തന്ത്രങ്ങള്‍, സേനാവിന്യാസം, ആയുധ സംഭരണം, വിദേശനയം എന്നീ വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് ശർമ്മ പോലീസിനോട് പറഞ്ഞു.

അരാണ് രാജീവ്​ ശർമ

വാര്‍ത്താ ഏജന്‍സിയായ യു.എൻ.ഐ, ദ ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രാജീവ്​ അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസിനായി ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ശർമക്ക്​ ഉണ്ട്. അറസ്റ്റിലാകുന്ന ഘട്ടത്തില്‍ 11,900 പേരായിരുന്നു ഈ ചാനലി​ന്‍റെ സബ്‌സ്‌ക്രൈബര്‍മാര്‍. അറസ്​റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകള്‍ അപ്‍ലോഡ് ചെയ്തിരുന്നു. ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ്‍ലോഡ് ചെയ്ത രണ്ട് വീഡിയോകള്‍. അതില്‍ ഒന്ന് മോസ്‌കോയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു.

ചൈനക്ക് വേണ്ടി ചാരവൃത്തി; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന് 
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷനുമായി ബന്ധം

കഴിഞ്ഞ വര്‍ഷം വിവാദമായ ഇസ്രായേലി സ്‌പൈവര്‍ പെഗാസസി​ന്‍റെ നിരീക്ഷണത്തില്‍ വന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാജീവ് ശര്‍മയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച് അന്ന് രാജീവ് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിച്ചിരുന്നു.