LiveTV

Live

National

മോദിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഹീലിയം ബലൂൺ പൊട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

2000 ബലൂണുകളാണ് ആഘോഷത്തിന് വേണ്ടി ബിജെപി നേതാക്കള്‍ എത്തിച്ചിരുന്നു.

മോദിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഹീലിയം ബലൂൺ പൊട്ടി  ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ഹീലിയം ബലൂണുകള്‍ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലെ പാഡി നഗറിലാണ് സംഭവം നടന്നത്. 2000 ബലൂണുകളാണ് ആഘോഷത്തിന് വേണ്ടി ബിജെപി നേതാക്കള്‍ എത്തിച്ചിരുന്നു. ഈ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി വിടാനായിരുന്നു നിശ്ചയിച്ചത്. എന്നാൽ ഈ ആഘോഷപരിപാടിക്ക് അനുവാദം വാങ്ങിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്.

ബി.ജെ.പിയുടെ കർഷക സംഘടനയാണ്​ പടവട്ടമ്മൻ കോയിൽ തെരുവിൽ പരിപാടി സംഘടിപ്പിച്ചത്​. സംഘടന നേതാവായ മുത്തുമാരന്​ സ്വീകരണവും ഒരുക്കിയിരുന്നു. ​മുത്തുമാരനെ സ്വാഗതം ചെയ്യാനായി പടക്കങ്ങൾ പൊട്ടിച്ചതോടെ അനുയായികൾ പിടിച്ചു നിന്ന ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. നൂറുകണക്കിന്​ ബലൂണുകൾ ഒരുമിച്ച്​ പൊട്ടിത്തെറിച്ചതോടെ മുത്തുമാരനടക്കം നിരവധിപേർക്ക്​ പരിക്കേറ്റു. പൊള്ളലേറ്റവരെ ഉടൻ കിൽപാക്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പൊള്ളലേറ്റവരെ ഉടൻ കിൽപാക്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുമതിയില്ലാതെ ചടങ്ങ് നടത്തിയ ബിജെപി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.