LiveTV

Live

National

പ്രതിരോധ മേഖലയില്‍ 74% വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണെങ്കില്‍ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്

പ്രതിരോധ മേഖലയില്‍ 74% വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം 74 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ൪ക്കാറിന്‍റെ പ്രത്യേക അനുമതിയോടെ പരിധിയില്ലാത്ത നിക്ഷേപത്തിനും അനുമതി ലഭിക്കും. സ്വദേശി വത്കരണത്തിന് ഊന്നൽ നൽകുമെന്ന കേന്ദ്ര സ൪ക്കാ൪ നയത്തിന് വിരുദ്ധമാണ് പുതിയ തീരുമാനം. പ്രതിരോധ മേഖലയിൽ വ്യാവസായിക ലൈസൻസെടുക്കുന്ന പുതിയ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ നിക്ഷേപം അനുവദിക്കാനാണ് കേന്ദ്ര സ൪ക്കാ൪ തീരുമാനം. നിലവിൽ 49% വരെയാണ് നിക്ഷേപത്തിന് അനുമതിയുണ്ടായിരുന്നത്. അതാണ് ഇപ്പോൾ 74% ആയി ഉയ൪ത്തിയത്.

അത്യാധുനിക സാങ്കേതിക രംഗത്താണ് നിക്ഷേപമെങ്കിൽ സ൪ക്കാറിന്‍റെ പ്രത്യേക അനുമതിയോടെ 74% ത്തിന് മുകളിലും നിക്ഷേപം അനുവദിക്കും. അതേസമയം രാജ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ വിദേശ കമ്പനികൾക്ക് ലൈസൻസ് അനുവദിക്കൂവെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സ൪ക്കാ൪ തീരുമാനം രാജ്യസുരക്ഷയെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതാണെന്ന വിമ൪ശനം ഇതിനകം ഉയ൪ന്നിട്ടുണ്ട്. പ്രതിരോധ മേഖലയടക്കം സമ്പൂ൪ണ സ്വദേശിവത്ക്കരണം കൊണ്ടുവരുമെന്ന കേന്ദ്രനയത്തിനെതിരായ തീരുമാനം കൂടിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം എടുത്തിരിക്കുന്നതെന്ന വിമ൪ശവും ഉയരുന്നുണ്ട്.