LiveTV

Live

National

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബെെ

ദുബെെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സസ്പെൻഷൻ നോട്ടീസ് ലഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസും സ്ഥിരീകരിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബെെ

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി ദുബെെ. കോവിഡ് പോസിറ്റീവായവരുമായി യാത്ര ചെയ്തതിനാണ് ദുബെെ സിവിൽ ഏവിയേഷൻ അതോറിറ്റി നടപടിയെടുത്തത്. ഒക്ടോബർ രണ്ട് വരെയാണ് വിമാന സര്‍വീസിന് വിലക്കുള്ളത്.

യു.എ.ഇയിൽ എത്തുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണമെന്നാണ് നിയമം. കോവിഡ് ടെസ്റ്റ് നടത്തി 96 മണിക്കൂറിനുള്ളിലാണ് യു.എ.ഇയിലേക്ക് യത്രക്കുള്ള അനുമതിയുള്ളത്. എന്നാൽ കോവിഡ് പോസിറ്റീവ് യാത്രക്കാരുമായി രണ്ട് തവണയാണ് എയർ ഇന്ത്യ എക്സ്പ്രസ് എമിറേറ്റിലെത്തിയത്.

ആ​ഗസ്റ്റ് 28, സെപ്തംബർ നാല് ദിവസങ്ങളിലായിരുന്നു കോവിഡ് ബാധിതർ ദുബെെയിൽ എത്തിയത്. ഡ‍ൽഹി, ജയ്പൂർ എന്നിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായിരുന്നു കോവിഡ് പോസിറ്റീവായത്. ഡി.സി.സി.എയുടെ സസ്പെൻഷൻ നോട്ടീസ് ലഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസും സ്ഥിരീകരിച്ചു.

വീഴ്ച്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 23 മുതൽ അന്താരാഷ്ട്രവിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു.