LiveTV

Live

National

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽരഹിത ദിനം; ട്വിറ്ററില്‍ ബി.ജെ.പി കാംപെയ്ന്‍ മുങ്ങി

യൂത്ത് കോണ്‍ഗ്രസിന്റെ "തൊഴിലില്ലായ്മ' പ്രചരണത്തിന്റെ പത്തിലൊന്ന് ട്വിറ്റ് മാത്രമേ മോദിയുടെ ജന്മദിനാശംസകളായി ലഭിച്ചുള്ളൂ

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽരഹിത ദിനം; ട്വിറ്ററില്‍ ബി.ജെ.പി കാംപെയ്ന്‍ മുങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തിൽ രാജ്യത്തെ ട്വിറ്ററിൽ തരംഗമായ ദേശീയ തൊഴിൽരഹിത ദിനം' #NationalUnemploymentDay എന്ന ഹാഷ് ടാഗ്, പ്രധാനമന്ത്രിക്കുള്ള ജന്മദിനാശംസകളെ മുക്കിക്കളഞ്ഞു. 42 ലക്ഷത്തിലേറെ ട്വീറ്റുകൾ ഈ ഹാഷ് ടാഗിൽ വന്നതോടെ മോദിക്ക് ജന്മദിനാശംസകൾ നേരുന്ന 'പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകള്‍' #HappyBirthdayPMModi എന്ന ഹാഷ് ടാഗ് ആദ്യ ട്രെന്‍ഡുകളില്‍ നിന്ന് പുറത്തായി.

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽരഹിത ദിനം; ട്വിറ്ററില്‍ ബി.ജെ.പി കാംപെയ്ന്‍ മുങ്ങി

ബി.ജെ.പി സർക്കാറിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കാൻ കാരണമായെന്നും, നോട്ട് നിരോധനവും ലോക്ക്ഡൗണും അടക്കമുള്ള നടപടികൾ ലക്ഷക്കണക്കിനാളുകൾക്ക് ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെടുത്തിയെന്നും #NationalUnemploymentDay ഹാഷ് ടാഗിൽ വന്ന ട്വീറ്റുകളിൽ പറയുന്നു. കോൺഗ്രസ് തുടങ്ങിയവെച്ച ഈ ഹാഷ് ടാഗിന് പ്രതിപക്ഷ സംഘടനകളും യുവാക്കളും വൻപ്രചാരം നൽകിയതോടെ ബി.ജെ.പി ഐ.ടി സെല്ലിന്റെ #HappyBirthdayPMModi എന്ന കാംപെയ്‌ന് അക്ഷയ് ലക്ഷം ട്വീറ്റ് പോലും തികയ്ക്കാൻ കഴിഞ്ഞില്ല. അക്ഷയ് കുമാർ, മോഹൻലാൽ, അനിൽ കപൂർ, മേരി കോം, രൺവീർ ഷോറി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഈ ഹാഷ് ടാഗുപയോഗിച്ച് മോദിക്ക് ജന്മദിനാശംസകൾ നേർന്നെങ്കിലും പ്രതിഷേധ ടാഗിനെ മറികടക്കാൻ ബി.ജെ.പിയുടെ കാംപെയ്‌നായില്ല.

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽരഹിത ദിനം; ട്വിറ്ററില്‍ ബി.ജെ.പി കാംപെയ്ന്‍ മുങ്ങി
Mohamed Shafi

കോൺഗ്രസിന്റെ കാംപെയ്ൻ വൻവിജയമായപ്പോൾ ബി.ജെ.പി #RespectYouPM എന്ന ഹാഷ് ടാഗിറക്കിയെങ്കിലും '17 മണി 17 മിനുട്ട്' #17Baje17Minute എന്ന കോൺഗ്രസിന്റെ ഹാഷ് ടാഗ് മേൽക്കൈ നേടി. മോദിയുടെ ജന്മദിനമായ സെപ്തംബർ 17-ന് 17-ാം മണിക്കൂറിലെ 17-ാം മിനുട്ടിൽ വ്യത്യസ്തമായ പ്രതിഷേധപരിപാടികളാണ് യൂത്ത് കോൺഗ്രസ് രാജ്യമെങ്ങും സംഘടിപ്പിച്ചത്. കോൺഗ്രസ് കാംപെയ്‌നിൽ ആറ് ലക്ഷത്തിലേറെ ട്വീറ്റുകൾ വന്നപ്പോൾ ബി.ജെ.പിയുടെ കാംപെയ്ന് 12000-ലേറെ ട്വീറ്റുകൾ മാത്രമാണ് ലഭിച്ചത്.

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽരഹിത ദിനം; ട്വിറ്ററില്‍ ബി.ജെ.പി കാംപെയ്ന്‍ മുങ്ങി

രാജ്യത്തെ വൻതോതിലുള്ള തൊഴിലില്ലായ്മയാണ് ഇന്നേദിവസം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'തൊഴിൽ അഭിമാനമാണ്. എത്രകാലം സർക്കാർ അത് നിഷേധിക്കും?' - രാഹുൽ ചോദിച്ചു.

മോദിയുടെ ജന്മദിനത്തെ രാജ്യത്ത് രൂക്ഷമായ തൊഴിൽ രാഹിത്യവുമായി ബന്ധപ്പെടുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസും എൻ.എസ്.യുവും പരിപാടികൾ സംഘടിപ്പിച്ചു. ഡൽഹിയിലെ ലാജ്പത് നഗർ, നെഹ്‌റു പ്ലേസ്, എയിംസ് ഫ്‌ളൈ ഓവർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടു. 'ഇന്ത്യയെ തൊഴിലില്ലായ്മയുടെ രാജ്യമാക്കി മാറ്റിയ ആൾക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു ഫ്‌ളക്‌സുകളിലെ വാചകങ്ങൾ.

ഡൽഹിയിലെ എയിംസ് ഫ്‌ളൈ ഓവറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂക്കിയ ഫ്‌ളക്‌സ്‌
ഡൽഹിയിലെ എയിംസ് ഫ്‌ളൈ ഓവറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂക്കിയ ഫ്‌ളക്‌സ്‌

തൊഴിലില്ലായ്മ പരിഹരിക്കാൻ പകോഡ പാചകം ചെയ്ത് വിൽക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഓർമിപ്പിച്ച് പകോഡ വിതരണവും അരങ്ങേറി.