LiveTV

Live

National

ഇന്ന് ദേശീയ തൊഴിലില്ലായ്മ ദിനം: മോദിയുടെ ജന്മദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ

#NationlUnemploymentDay എന്ന ഹാഷ് ടാ​ഗ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതാണ് ഇതിന്റെ ഒടുവിലത്തെ ഫലം.

ഇന്ന് ദേശീയ തൊഴിലില്ലായ്മ ദിനം: മോദിയുടെ ജന്മദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ

ഇന്ന് സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യം ജന്മദിനാശംസ നേരുന്നതിനിടെ വ്യത്യസ്ത കാമ്പയിനുമായി സോഷ്യൽ മീഡിയ. മോദിയുടെ ജന്മദിനമായ സെപ്തംബർ പതിനേഴ് ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

വിവിധ മേഖലകളിൽ നിന്നുള്ളവർ മോദിക്ക് ജന്മദിന ആശംസ നേരുന്നതിനിടെയായിരുന്നു സോഷ്യൽ മീഡിയയിലെ യുവരോഷം. #NationlUnemploymentDay എന്ന ഹാഷ് ടാ​ഗ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതാണ് ഇതിന്റെ ഒടുവിലത്തെ ഫലം. ലക്ഷങ്ങളാണ് ഇതേ ഹാഷ് ടാ​ഗുപയോ​ഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സൂചിപ്പിക്കുന്ന കണക്കുകൾക്ക് പുറമെ, ട്രോളുകളും, കാർട്ടൂണുകളും ഇതേ ഹാഷ്ടാ​ഗിൽ ഷെയർ ചെയ്യപ്പെട്ടു.

നാഷണൽ അൺഎംപ്ലോയിമെന്റ് ഡേ ട്വിറ്ററിൽ ട്രെൻഡിങ്ങായതിന്റെ സ്ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയർന്നതും, സാമ്പത്തിക രം​ഗത്തെ വീഴ്ച്ചയും സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി.

വർഷംതോറും രണ്ടുകോടി തൊഴിൽ സൃഷ്​ടിക്കുമെന്ന വാഗ്​ദാനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരി​ൻെറ കാലയളവിൽ മുൻവർഷങ്ങളേക്കാൾ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയരുകയായിരുന്നു.