LiveTV

Live

National

അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു

കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്

അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു

കശ്മീർ അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജവാന്‍റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും.

കശ്മീരിലെ രജൗരി സെക്ടറിന് കീഴിൽ സുന്തർ പാണിയിലാണ് പാകിസ്താന്‍റെ അപ്രതീക്ഷിത ഷെല്ലാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലം കടയ്ക്കൽ ആലുംമൂട് സ്വദേശി അനീഷ് തോമസ് വീരമൃത്യു വരിച്ചു. ഒരു ദശാബ്ദത്തിലധികം ഇന്ത്യൻ കരസേനയുടെ ഭാഗമായിരുന്ന അനീഷ് ഇക്കഴിഞ ഡിസംബറിലാണ് ഏറ്റവും അവസാനം നാട്ടിലെത്തിയത്. ഈ വരുന്ന സെപ്തംബർ 25 ന് നാട്ടിലെത്താൻ ഇരിക്കെയാണ് മരണം സംഭവിച്ചത്.

എമിലിയാണ് അനീഷിന്‍റെ ഭാര്യ ആറ് വയസുകാരി അന്ന മകളാണ്. ഇന്ന് ഭൗതിക ശരീരം ഡൽഹിയിലെത്തിക്കും നാളെ നാട്ടിലേക്ക് കൊണ്ട് വരും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.