LiveTV

Live

National

'വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം': പ്രത്യേക പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി 1,7,47.06 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെയ്ക്കുന്നത്

'വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം': പ്രത്യേക പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ളതും പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപവത്കരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്ര പോലീസ് സേനയായ സി.ഐ.എസ്.എഫിന് സമാനമായ സേനയെ സംസ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരിലാണ് സേനയെ നിയമിക്കുന്നത്.

സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സി(യു.പി.എസ്.എസ്.എഫ്)ന്റെ പ്രധാന ചുമതലയെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.

ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി 1,7,47.06 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെയ്ക്കുന്നത്. മജിസ്‌ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.പി.എസ്.എസ്.എഫ് അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും. 1968 ലെ സി.ഐ.എസ്.എഫ് ആക്ടിന്റെ പതിനൊന്നാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ അധികാരവും യു.പി.എസ്.എസ്.എഫിനുണ്ടായിരിക്കുമെന്നാണ് സൂചന.

എന്നാല്‍ യു.പി.എസ്.എസ്.എഫിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം ദുര്‍വിനിയോഗത്തിനിടയാക്കുമെന്ന് വിവിധതലങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.