LiveTV

Live

National

''ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോൾ നാം ശബ്ദമുയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് ലജ്ജിക്കും''; ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

#standwithumarkhalid’ എന്ന പോസ്റ്ററും പ്രകാശ് രാജ് പങ്കുവച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

''ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോൾ നാം ശബ്ദമുയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് ലജ്ജിക്കും''; ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടൻ പ്രകാശ് രാജ്. വളരെ നാണംകെട്ട സംഭവമാണ് നടന്നിരിക്കുന്നതെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ‘സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത് ജനാധിപത്യത്തിൽ എന്ന് മുതലാണ് കുറ്റമായത്? #standwithumarkhalid’ എന്ന പോസ്റ്ററും പ്രകാശ് രാജ് പങ്കുവച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഉമര്‍ ഖാലിദ് കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്‌പെഷ്യൽ സെൽ യൂണിറ്റ് ഉമർ ഖാലിദിനെ വിളിച്ചു വരുത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.