LiveTV

Live

National

ഡൽഹി കലാപം; ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതായി ആരോപിക്കപ്പെടുന്നു

ഡൽഹി കലാപം; ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളിൽ ഉമര്‍ ഖാലിദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമർ ഖാലിദിനെ തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ്.

ക്രൈംബ്രാഞ്ചിലെ നർകോട്ടിക് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അരവിന്ദ് കുമാറിന് ഒരു ഇൻഫോർമർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് ആറിന് ഉമര്‍ ഖാലിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതായി ആരോപിക്കപ്പെടുന്നു.

ഗൂഢാലോചനയുടെ ഭാഗമായി കർദാംപുരി, ജാഫ്രാബാദ്, ചന്ദ് ബാഗ്, ഗോകുൽപുരി, ശിവ് വിഹാർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിൽ വെടിമരുന്ന്, പെട്രോൾ ബോംബ്, ആസിഡ് ബോട്ടിലുകൾ, കല്ലുകൾ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.

അതേസമയം, ഉമർഖാലിദിനെ വിട്ടയക്കണമെന്ന് ജെഎൻയു വിദ്യാർഥി സംഘടനയായ ബാസോ.

ഉമർഖാലിദ് അടക്കമുള്ളവർ ചേർന്ന് രൂപീകരിച്ച വിദ്യാർഥി സംഘടനയാണ് ഭഗത്സിങ് അംബേദ്കർ സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ. തൻറ മകനെ അറസ്റ്റ് ചെയ്തെന്നും മകൻറ കൂടെ നിൽക്കണമെന്നും പിതാവും വെൽഫെയർ പാർട്ടി അധ്യക്ഷനുമായ എസ്ക്യു ആർ ഇല്യാസ് ട്വിറ്ററില്‍ കുറിച്ചു.

WE ARE UMAR KHALID! You attack one of us, you attack all of us. REPEAL UAPA. SCRAP SEDITION. NO CAA-NPR-NRC. #StandWithUmarKhalid #FreeUmarKhalid #FreeAllPoliticalPrisoners

Posted by Apeksha Priyadarshini on Sunday, September 13, 2020