LiveTV

Live

National

രാഷ്ട്രീയമല്ല തന്‍റെ വഴിയെന്ന് കങ്കണ റണൗത്ത്

'രാജ്യത്തെ ഒരു പൗരയെന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. രാഷ്ട്രീയമായിരുന്നില്ല വിഷയം'

രാഷ്ട്രീയമല്ല തന്‍റെ വഴിയെന്ന് കങ്കണ റണൗത്ത്

രാഷ്ട്രീയമല്ല തന്റെ വഴിയെന്ന് കങ്കണ റണൗത്ത്. മഹാരാഷ്ട്രയിലെ കങ്കണ - ശിവസേന വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കണ്ട ശേഷം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. മഹാരാഷ്ട്രയിലെ ശിവസേനയുമായി ഇടഞ്ഞ കങ്കണ, അവരുടെ ഓഫീസിന്റെ പൊതുസ്ഥലം കയ്യേറിയുള്ള ഭാഗം പൊളിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

രാജ്യത്തെ ഒരു പൗരയെന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. രാഷ്ട്രീയമായിരുന്നില്ല വിഷയം. ഒരു മകളോടെന്ന പോലെ ഗവര്‍ണര്‍ തന്റെ ഭാഗം കേട്ടുവെന്നും കങ്കണ ട്വീറ്റ് ചെയ്തു. തനിക്ക് നേരെയുണ്ടായ അനീതിയെ കുറിച്ച് ഗവര്‍ണറെ പറഞ്ഞു ധരിപ്പിച്ചെന്നും കങ്കണ അറിയിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജയ് മേത്തയേയും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ച് വരുത്തുകയും സംഭവത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തുന്നില്ലെന്ന് പറഞ്ഞ കങ്കണ, മുംബൈ ഇപ്പോള്‍ പാക് അധീന കശ്മീരെന്ന പരാമര്‍ശം ശിവസേനയെ പ്രകോപിപ്പിച്ചതോടെയാണ് കങ്കണയും ശിവസേനയും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.