LiveTV

Live

National

ഡൽഹി കലാപം: കുറ്റസമ്മതമൊഴിയില്‍ സീതാറാം യെച്ചൂരിയുടെ പേര്, പ്രതിചേര്‍ക്കാൻ നീക്കം

കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ കുറ്റാരോപിതയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിലാണ് യെച്ചൂരി കലാപം ആസൂത്രണം ചെയ്യാൻ സഹായിച്ചെന്ന മൊഴിയുള്ളത്

ഡൽഹി കലാപം: കുറ്റസമ്മതമൊഴിയില്‍ സീതാറാം  യെച്ചൂരിയുടെ പേര്, പ്രതിചേര്‍ക്കാൻ നീക്കം

ഡൽഹി കലാപക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പ്രതിചേര്‍ക്കാൻ നീക്കം. പൊലീസ് നൽകിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേരുള്ളത്. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ കുറ്റാരോപിതയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിലാണ് യെച്ചൂരി കലാപം ആസൂത്രണം ചെയ്യാൻ സഹായിച്ചെന്ന മൊഴിയുള്ളത്.

യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെയും പേരുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.