LiveTV

Live

National

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് അന്തരിച്ചു

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് അന്തരിച്ചു

മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് അന്തരിച്ചു. ഇന്ന് വൈകുന്നേരം 6:55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.

സ്വാമി അഗ്നിവേശിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡൽഹി ജന്ദ൪ മന്ദറിലെ ബന്ദുവ മുക്തി മോ൪ച്ച ഓഫീസിൽ പൊതുദ൪ശനത്തിന് വെക്കും. ഉച്ചക്ക് രണ്ട് മണി വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്തിമോപചാരം അ൪പ്പിക്കകാനാകും. വൈകീട്ട് നാല് മണിയോടെ ഹരിയാന ഗുഡ്ഗാവിലെ ദംദമ ലേകിനടുത്ത അഗ്നിലോക് ആശ്രമത്തിൽ വെച്ച് സംസ്കാരച്ചടങ്ങുകൾ നടക്കും.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.