LiveTV

Live

National

മെയ് അവസാനം വരെ രാജ്യത്ത് 64 ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് സര്‍വെ

രാജ്യത്ത് മുതിര്‍ന്നവരില്‍ 0.73 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ടെന്നും മെയ് 11 മുതല്‍ ജൂണ്‍ നാല് വരെ നടത്തിയ സര്‍വെയില്‍ നിന്ന് വ്യക്തമായി

മെയ് അവസാനം വരെ രാജ്യത്ത് 64 ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് സര്‍വെ

മെയ് അവസാനം വരെ രാജ്യത്ത് 64 ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് ഐ.സി.എം.ആറിന്‍റെ സര്‍വെ . രാജ്യത്ത് മുതിര്‍ന്നവരില്‍ 0.73 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ടെന്നും മെയ് 11 മുതല്‍ ജൂണ്‍ നാല് വരെ നടത്തിയ സര്‍വെയില്‍ നിന്ന് വ്യക്തമായി. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഗ്രാമീണ മേഖലകളിലേക്ക് രോഗം ബാധിച്ചതെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 96,551 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

9,43,480 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി. രാജ്യത്ത് ഇതുവരെ 35,42,664 പേര്‍ കോവിഡ് രോഗമുക്തി നേടിയതായും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. 5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 11,63,542 പരിശോധനകളും നടത്തി.