LiveTV

Live

National

ഹരിയാനയില്‍ പീഡനം ആരോപിച്ച് യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയതായി പരാതി

മുസ്ലീമായതിനാല്‍ ആളുകള്‍ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് യുവാവിന്റെ കുടുംബം ആരോപിച്ചു

ഹരിയാനയില്‍ പീഡനം ആരോപിച്ച് യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയതായി പരാതി

ഏഴ് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെന്ന് ആരോപിച്ച് യുവാവിന്‍റെ കൈ മുറിച്ചു മാറ്റിയതായി പരാതി. എന്നാല്‍ കുട്ടിയെ ബന്ധുക്കള്‍ രക്ഷപെടുത്തിയതിനിടയില്‍ 28 കാരനായ ഇഖ്‌ലാക്ക് സ്വന്തം വിരലുകള്‍ അറുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം ഇഖ്‌ലാക്ക് മുസ്ലീമായതിനാല്‍ ഒരു സംഘം ആക്രമിച്ചതാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

ഹരിയാനയില്‍ പീഡനം ആരോപിച്ച് യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയതായി പരാതി

റെയില്‍വേപാളത്തിന് സമീപമുള്ള വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ കരച്ചിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തൂടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവിനെ പിടികൂടിയെന്നും രക്ഷപെടാന്‍ ഇയാള്‍ സ്വയം കൈയറുത്തെന്നും കുട്ടിയുടെ കുടുംബം യുവാവിനെതിരെയുള്ള പരാതിയില്‍ പറയുന്നു.

ഹരിയാനയില്‍ പീഡനം ആരോപിച്ച് യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയതായി പരാതി

എന്നാല്‍ ഇഖ്‌ലാഖ് മുസ്ലീമായതിനാല്‍ ആളുകള്‍ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി. മാത്രമല്ല റെയിൽവേ ട്രാക്കിലുണ്ടായ അപകടത്തിൽ കൈ നഷ്ടമായി എന്ന തരത്തിൽ പൊലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായും യുവാവിന്റെ ബന്ധുക്കളും ആരോപിക്കുന്നു. ഇഖ്‌ലാക്കിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.