LiveTV

Live

National

ഇസ്‍ലാംഭീതി ഉയർത്തുന്ന പരിപാടി അവതരിപ്പിച്ച സുദർശൻ ടിവിയെ വെള്ളപൂശി കേന്ദ്രം

സിവിൽ സർവീസ് തസ്തികകളിൽ മുസ്‍ലിം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് യു.പി.എസ്.സി ജിഹാദാണെന്നും സുദർശൻ ന്യൂസ് പ്രചരിപ്പിക്കുകയായിരുന്നു.

ഇസ്‍ലാംഭീതി ഉയർത്തുന്ന പരിപാടി അവതരിപ്പിച്ച സുദർശൻ ടിവിയെ വെള്ളപൂശി കേന്ദ്രം

ഇസ്‍ലാംഭീതി ഉയർത്തുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരിൽ ഡൽഹി ഹെെക്കോടതി സ്റ്റേ ചെയ്ത സുദർശൻ ന്യൂസ് ചാനലിനെ വെള്ളപൂശി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി ഒന്നും ചാനലിൽ സംപ്രേഷണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാർത്താ വിക്ഷേപണ മന്ത്രാലയം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിവിൽ സർവീസ് തസ്തികകളിൽ മുസ്‍ലിം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് യു.പി.എസ്.സി ജിഹാദാണെന്നും സുദർശൻ ന്യൂസ് പ്രചരിപ്പിക്കുകയായിരുന്നു. ജാമിഅ മില്ലിയയുടെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള മത്സരാർഥികൾക്ക് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിനെ പരാമർശിച്ച സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചാവങ്കെ, ഇത്തരത്തിൽ തുടർന്നാൽ രാജ്യത്തിന്റെ ​ഗതി എന്താകുമെന്ന് ചോദിച്ചു. വിദ്വേഷ പരിപാടിയുടെ പ്രോമോയാണ് ചാവങ്കെ ട്വിറ്ററിൽ പങ്കുവെച്ചത്.

പ്രഥമ ദൃഷ്ടിയാൽ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ദില്ലി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാർഥികൾ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി.

അഞ്ച് ശതമാനം മുസ്‍ലിം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയത്. യു.പി.എസ്‍.സി പ്രസിദ്ധീകരിച്ച 829 പേരടങ്ങുന്ന ലിസ്റ്റില്‍ 42 പേര്‍ മുസ്‍‍ലിംകളാണ്. ജാമിഅ മില്ലിയ ഇസ്‍ലാമിയയുടെ സെന്‍റര്‍ ഫോർ കോച്ചിംഗ് ആന്‍റ് കരിയർ പ്ലാനിംഗ് (ആർ‌.സി.‌എ) യിൽ പഠിച്ച് വിജയിച്ച 30 കുട്ടികളില്‍ 14 ഹിന്ദു വിദ്യര്‍ഥികളുണ്ടെന്ന് യു.പി.‌എസ്‌.സി ഫലങ്ങൾ തന്നെ വ്യക്തമാക്കുന്നതായും നേരത്തെ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

മുസ്‍‍ലിംകള്‍ സിവില്‍ സര്‍വീസില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുദര്‍ശന്‍ ടി.വി എഡിറ്റര്‍
Also Read

മുസ്‍‍ലിംകള്‍ സിവില്‍ സര്‍വീസില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുദര്‍ശന്‍ ടി.വി എഡിറ്റര്‍