LiveTV

Live

National

ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായി

ഹരിയാനയിലെ അംബാലയില്‍ നടന്ന ചടങ്ങില്‍ ആദ്യബാച്ചിലെ അഞ്ച് വിമാനങ്ങള്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റുവാങ്ങി.

ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായി

ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായി. ഹരിയാനയിലെ അംബാലയില്‍ നടന്ന ചടങ്ങില്‍ ആദ്യബാച്ചിലെ അഞ്ച് വിമാനങ്ങള്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റുവാങ്ങി. ഇന്ത്യന്‍ സേനയുടെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് റഫാല്‍ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങളില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സര്‍വ്വമത പ്രാര്‍ഥനയും വ്യോമാഭ്യാസ പ്രകടനവും നടന്നു. ചടങ്ങില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖലയില്‍ റഫാല്‍ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

59000 കോടി രൂപ മുടക്കി ആകെ 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ അഞ്ചെണ്ണം ജൂലൈ 29ന് അംബാലയില്‍ എത്തിയിരുന്നു. ഈ വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി കൈമാറിയത്. മിറാഷ് യുദ്ധവിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ ഭാരം വഹിക്കാനാകും.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്താണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം 2016ലാണ് ഫ്രാന്‍സുമായി കരാറൊപ്പിട്ടത്. കരാറില്‍ ചട്ടലംഘനമുണ്ടെന്നും വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്ന് മടങ്ങിന്റെ വര്‍ധനവുണ്ടെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.