LiveTV

Live

National

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നത് ചൈന തുടരുകയാണെന്ന് കരസേന

ഇന്ത്യൻ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല

അതിര്‍ത്തിയില്‍  പ്രകോപനം സൃഷ്ടിക്കുന്നത് ചൈന തുടരുകയാണെന്ന് കരസേന

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നത് ചൈന തുടരുകയാണെന്ന് കരസേന. ഇന്ത്യൻ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികർക്ക് നേരെ ചൈനീസ് സൈന്യം വെടിവെച്ചുവെന്നും ഇന്ത്യന്‍ ആര്‍മി കരസേന വിശദീകരിച്ചു.

ഇന്ത്യന്‍ സൈനികര്‍ വെടിവച്ചെന്ന ചൈനയുടെ ആരോപണം അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. എന്ത് വില കൊടുത്തും രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമെന്നും കരസേന വ്യക്തമാക്കി.

കിഴക്കന്‍ ലഡാക്കില്‍ ഇന്ന് വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചപ്പോള്‍ തിരിച്ചടിച്ചതാണ് എന്നാണ് ചൈന പ്രതികരിച്ചിട്ടുളളത് എന്നാണ് വിവരം.