LiveTV

Live

National

ബംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണി അറസ്റ്റില്‍

മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു

ബംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണി അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണി അറസ്റ്റില്‍. സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത സഞ്ജനയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്.

കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമായിരുന്നു സി.സി.ബിയുടെ പരിശോധന. സഞ്ജനയുടെ സുഹൃത്തുക്കളായ രാഹുലും മലയാളിയായ നിയാസും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്.

അരൂര്‍ സ്വദേശി നിയാസിന് മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നിരവധി മലയാള ചിത്രങ്ങളില്‍ ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിൽ മോഡലിംഗ് രംഗത്തും സജീവമായിരുന്നു നിയാസ്. കേസില്‍, കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എഫ്.ഐ.ആറില്‍ 12 പേരാണുള്ളത്. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്.