LiveTV

Live

National

വിദേശത്ത് നിന്ന് എം.ബി.ബി.എസ് കഴിഞ്ഞവർ ദുരിതത്തില്‍, ചട്ടങ്ങള്‍ കാറ്റിപറത്തി സ്ക്രീനിങ് ടെസ്റ്റ്

സ്വാശ്രയ കോളജുകളെ സഹായിക്കാനാണ് സർക്കാര്‍ നീക്കമെന്നാണ് ആരോപണം

വിദേശത്ത് നിന്ന് എം.ബി.ബി.എസ്  കഴിഞ്ഞവർ ദുരിതത്തില്‍, ചട്ടങ്ങള്‍ കാറ്റിപറത്തി സ്ക്രീനിങ് ടെസ്റ്റ്

വിദേശത്ത് നിന്ന് എം.ബി.ബി.എസ് കഴിഞ്ഞവർക്കുള്ള സ്ക്രീനിങ് ടെസ്റ്റില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി പരീക്ഷാർത്ഥികള്‍. ക്ലിനിക്കല് ചോദ്യങ്ങള് പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുന്നില്ല. ഇത് മൂലം സ്ക്രീനിങ് ടെസ്റ്റില് പാസാകുന്നത് 10 ശതമാനം പേർ മാത്രമായി. സ്വാശ്രയ കോളജുകളെ സഹായിക്കാനാണ് സർക്കാര്‍ നീക്കമെന്നാണ് ആരോപണം.

നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷനും മെഡിക്കല്‍ കൌണ്‍സിലും ചേർന്നാണ് വിദേശത്ത് നിന്ന് MBBS കഴിഞ്ഞവർക്കുള്ള സ്ക്രീനിങ് ടെസ്റ്റ് 18 വർഷമായി നടത്തുന്നത്. പരീക്ഷ ആരംഭിച്ച് ആദ്യ 4 വർഷം 90 ശതമാനത്തോളം പരീക്ഷാർത്ഥികളും വിജയിച്ചു.എന്നാല്‍ വിദേശത്ത് MBBSന് പോവുന്നവരുടെ എണ്ണം വർധിച്ചതോടെ പരീക്ഷയുടെ സ്വഭാവം മാറ്റി. നിലവില്‍ വിജയിക്കുന്നത് 10 ശതമാനം പേർ മാത്രം. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികള്‍.