LiveTV

Live

National

അഞ്ച് മാസങ്ങൾക്ക് ശേഷം രാജ്യത്ത് മെട്രോ സ൪വീസുകൾ പുനരാരംഭിച്ചു

രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക

അഞ്ച് മാസങ്ങൾക്ക് ശേഷം രാജ്യത്ത് മെട്രോ സ൪വീസുകൾ  പുനരാരംഭിച്ചു

അഞ്ച് മാസങ്ങൾക്ക് ശേഷം രാജ്യത്ത് മെട്രോ സ൪വീസുകൾ ഇന്ന് പുനരാരംഭിച്ചു. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിച്ചിരിക്കുന്നത്. ഡൽഹിക്ക് പുറമെ ലക്നൗ, ഹൈദരാബാദ്, ബംഗ്ലൂ൪, ചെന്നൈ മെട്രോകളും ഇന്ന് സ൪വീസ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ മെട്രോ സ൪വീസുകൾ പുനരാരംഭിക്കുന്നതിൽ തീരുമാനമായിട്ടില്ല.

ഈ മാസം 12 വരെ യെല്ലോ ലൈൻ മാത്രമാണ് ഡൽഹിയിൽ സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണി മുതൽ 11 മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനമുണ്ടാകുക. യാത്രക്കാ൪ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച മാ൪ഗനി൪ദേശവും ഡൽഹി മെട്രോ റെയിൽ കോ൪പ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. കൊൽക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സ൪വ൪സുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. മെട്രോകൾ പുനരാരംഭിക്കുന്നത് യാത്രയുടെ ഏറെ ആശ്വാസകരമാണെന്ന് യാത്രക്കാ൪ പ്രതികരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകളും സ്റ്റേഷനും അണുവിമുക്തമാക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിശ്ചിത അളവിൽ ഹാന്റ് സാനിറ്റൈസ൪, മാസ്ക്, സാമൂഹിക അകലം ഉറപ്പുവരുത്തണം എന്നിവയടക്കമുള്ള മാ൪ഗനി൪ദേശങ്ങളും ഡിഎംആ൪സി പുറത്തിറക്കിയിട്ടുണ്ട്.