LiveTV

Live

National

ബംഗളൂരു മയക്കുമരുന്ന് കേസ്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍, അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക്

ആഫ്രിക്കൻ വംശജൻ ലോം പെപ്പർ സാംബയെ സിസിബി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

ബംഗളൂരു മയക്കുമരുന്ന് കേസ്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍, അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക്

ബംഗളൂരു മയക്കുമരുന്ന് കേസില്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ 12 പ്രതികള്‍. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്നയാണ് മൂന്നാം പ്രതി. ഖന്നയാണ് ലഹരി പാര്‍ട്ടികള്‍ സജ്ജീകരിച്ചിരുന്നത്. ഒന്നാം പ്രതിയായ ബംഗളൂരു സ്വദേശിയായ ചിപ്പി എന്ന ശിവപ്രസാദ് ഇനിയും പിടിയിലായിട്ടില്ല.

ബംഗളൂരുവില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആഫ്രിക്കൻ വംശജൻ ലോം പെപ്പർ സാംബയെ സിസിബി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന സാംബ, തന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ദ്വിവേദിയുടെ സഹായി രവിശങ്കർ ഉൾപ്പെടെയുള്ള നിരവധി പേർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് സാംബയാണെന്ന് പൊലീസ് പറഞ്ഞു.

നടി സഞ്ജന ഗല്‍റാണിയെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടാതെ സിനിമാ മേഖലയിലെ പതിനഞ്ചോളം പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.