LiveTV

Live

National

ബംഗളൂരു മയക്കുമരുന്ന് കേസ്: ലഹരി പാര്‍ട്ടി സംഘാടകന്‍ വിരന്‍ ഖന്ന പിടിയില്‍

വിരന്‍ ഖന്ന ഡല്‍ഹിയിലാണ് പിടിയിലായത്.

ബംഗളൂരു മയക്കുമരുന്ന് കേസ്: ലഹരി പാര്‍ട്ടി സംഘാടകന്‍ വിരന്‍ ഖന്ന പിടിയില്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാനിയായ വിരന്‍ ഖന്നയാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ശൃംഖല വളരെ വലുതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ ഓഫ് ക്രൈം സന്ദീപ് പാട്ടീല്‍ പറഞ്ഞു. വിരന്‍ ഖന്നയുടെ പാര്‍ട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അവസരം ഒരുക്കി. അറസ്റ്റിലായ രാഹുല്‍, രവിശങ്കര്‍ എന്നിവരാണ് പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. വിരന്‍ ഖന്ന പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. അതോടൊപ്പം ബാംഗ്ലൂര്‍ എക്സ്പാറ്റ്സ് ക്ലബ്ബും തുടങ്ങി. വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ഇന്നലെ അറസ്റ്റിലായ സിനിമാ താരം രാഗിണി ദ്വിവേദിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും സിസിബി കണ്ടെടുത്തു. മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെട്ട ബംഗളുരു മയക്കു മരുന്ന് കേസിന്‍റെ അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം എത്തുമെന്നാണ് സൂചന.