LiveTV

Live

National

അരുണാചലില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ

അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.

അരുണാചലില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ

അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കോൺഗ്രസ് എംഎല്‍എ നിനോങ് എറിങാണ് ഇക്കാര്യം അറിയിച്ചത്. അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.

കാണാതായവരുടെ പേര് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. താനു ബക്കർ, പ്രസാദ് തിങ്ഗ്ലിങ്, നഗാരു ഡിഗി, ഡോൻഗ്തു എബിയ, തോച്ച് സിങ്കം എന്നിവരെയാണ് കാണാതായത്. സർക്കാർ ഉടൻ ഇടപെടണമെന്ന് കാണാതായ പ്രസാദ് റിങ്ഗ്ലിങിന്റെ സഹോദരൻ പ്രകാശ് റിങ്ഗ്ലിങ് ട്വീറ്റ് ചെയ്തു. എന്നാല്‍ അരുണാചൽ പൊലീസും സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്തെ വനമേഖലയിലേക്ക് പോയതാണ് അഞ്ച് പേരും എന്നാണ് റിപ്പോർട്ട് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതിര്‍ത്തിയിലെ സ്ഥിതി പുറത്തറിയുന്നതിലും മോശമാണ്. ഇരു കൂട്ടരെയും പ്രശ്ന പരിഹാരത്തിന് സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.