അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന
ഷാങ് ഹോയി ഉച്ചകോടിക്കിടെ ചര്‍ച്ചയാകാമെന്ന് ചൈനീസ് പ്രതിരോധമന്ത്രി.

ലഡാക്കില്‍ ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.