LiveTV

Live

National

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍‌ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തത്

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കേസില്‍ കന്നട സിനിമ താരം രാഗിണി ദ്വിവേദിയെ സന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗുലൂരു എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍‌ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്‍റെ അറസ്റ്റ്. ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ രാഗിണിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല.

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ഇന്നു തന്നെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്. രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായ രാഗിണിക്കും കൃത്യത്തില്‍ പങ്കുണ്ട് എന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.